കാറിന്റെ മറ്റേതൊരു ഘടകത്തെയും പോലെ, ക്ലച്ചിനും തേയ്മാനങ്ങൾ കാലക്രമേണ ഉണ്ടാവും. നിങ്ങളുടെ കാറിലെ ക്ലച്ചിന്റെ ആയുസ്സ് ഡ്രൈവിംഗ് ശൈലി, കാർ ഓടിക്കുന്ന പ്രദേശം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
എന്നാൽ എപ്പോഴാണ് ക്ലച്ച് റിപ്ലേസ് ചെയ്യേണ്ടത് എന്നത് വ്യക്തമായി പലർക്കും അറിയില്ല. ക്ലച്ച് പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കാനുള്ള സമയമായോ ഇല്ലയോ എന്ന് നിങ്ങളെ അറിയിക്കുന്ന ചില അടയാളങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ക്ലച്ച് പെഡൽ അമർത്തുമ്പോഴോ റീലീസ് ചെയ്യുമ്പോഴോ കാറിൽ ഒരു ഗ്രൈൻഡിംഗ് നോയിസ് മുരൾച്ചയോ കേട്ടാൽ അത് സാധാരണയായി തേഞ്ഞ് തീർന്നതോ മോശമായതോ ആയ ബെയറിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത് കൃത്യസമയത്ത് പരിശോധന നടത്തുകയോ നന്നാക്കുകയോ ചെയ്തില്ലെങ്കിൽ, കൂടുതൽ കേടുപാടുകൾ വരുത്തുകയും കാറിലെ മറ്റ് മെക്കാനിക്കലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതിനാൽ ഈ ശബ്ദങ്ങൾ കേട്ട് തുടങ്ങിയാൽ ഉടനെ ക്ലച്ച് പ്ലേറ്റ് പരിശോധിക്കാൻ ഞങ്ങൾ ശിപാർശ ചെയ്യുന്നു.
പഴക്കമാകുന്ന ക്ലച്ച് പ്ലേറ്റ് വ്യക്തമാക്കുന്ന ഏറ്റവും സാധാരണമായ അടയാളങ്ങളിൽ ഒന്നാണിത്. സ്ലിപ്പേജ് സംഭവിക്കുമ്പോൾ, നിങ്ങളുടെ കാറിലെ rpm -കൾ വർധിക്കും, പക്ഷേ അതിനനുസരിച്ച് കാർ വേഗത കൈവരിക്കില്ല. അത് വളരെ സാവധാനത്തിൽ മാത്രമേ വേഗത കൈവരിക്കൂ. കാറിലെ ക്ലച്ച് സ്ലിപ്പ് ചെയ്യുന്നതിനാലും എഞ്ചിനിൽ നിന്ന് ട്രാൻസ്മിഷനിലേക്ക് ആവശ്യമായ ട്രാക്ഷനും പവറും നൽകാൻ ക്ലച്ച് പ്ലേറ്റുകൾക്ക് കഴിയാത്തതിനാലും ഇത് സംഭവിക്കുന്നു.
ടോപ് ഗിയറിൽ കാറിൽ വളരെ വേഗത്തിൽ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കുലുക്കമോ ചാട്ടമോ ആണ് ഇവിടെ വിറയൽ അല്ലെങ്കിൽ ഷഡ്ഡറിംഗ് എന്ന് ഉദ്ദേശിക്കുന്നത്. കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോഴും ഹോപ്പിംഗ് (കുതിക്കുന്ന) ഫീലിംഗ് തുടരുകയാണെങ്കിൽ, നിങ്ങളുടെ കാറിലെ ക്ലച്ച് സിസ്റ്റത്തിന് എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ചിലപ്പോൾ, വെള്ളം നിറഞ്ഞ റോഡുകളിലൂടെ കാർ ഓടിക്കുമ്പോൾ ക്ലച്ചിൽ വെള്ളം കയറുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. അങ്ങനെയാണെങ്കിൽ, കുറച്ച് കിലോമീറ്ററുകൾ ഓടിക്കുമ്പോൾ ഹോപ്പിംഗ് പ്രഭാവം ഇല്ലാതാകും.
ഡ്ഡറിംഗ് തുടരുകയാണെങ്കിൽ, ഒരു മെക്കാനിക്കിനെ സമീപിക്കുന്നത് നല്ലതാണ്. തെറ്റായി അലൈൻ ചെയ്ത എഞ്ചിൻ, ട്രാൻസ്മിഷൻ, എഞ്ചിൻ മൗണ്ടുകൾ, ക്ലച്ചിലെ ഫ്രിക്ഷൻ പ്ലേറ്റ് ശരിയായി പ്രവർത്തിക്കാത്തത് തുടങ്ങിയ മറ്റ് കാരണങ്ങളാലും ഈ പ്രശ്നം സംഭവിക്കാം.
ഹാർഡ് ഗിയർ ഷിഫ്റ്റുകൾ
സാധാരണയായി കാറിലെ ക്ലച്ച് പ്ലേറ്റ് നല്ലതായിരിക്കുമ്പോൾ, ഗിയർ ഷിഫ്റ്റുകൾ വളരെ മിനുസമാർന്നതാണ്. കാർ ഗിയറിലേക്ക് സ്ലോട്ട് ചെയ്യുന്നതിനോ എൻഗേജ് ചെയ്യുന്നതിനോ നിങ്ങൾ കൂടുതൽ ബലം പ്രയോഗിക്കേണ്ടി വന്നാൽ, ക്ലച്ചിൽ എന്തെങ്കിലും തകരാറുണ്ടാകാൻ സാധ്യതയുണ്ട്.
ക്ലച്ച് മുഴുവനായി അമർത്തിയാലും, ഗിയർ ഇടുമ്പോൾ ശബ്ദമുണ്ടാകും, ഇത് ക്ലച്ചിന് പഴക്കമാകുന്നതിന്റെ സൂചന കൂടിയാണ്. ചില സമയങ്ങളിൽ, ചില പാർട്സുകൾ മാറ്റിസ്ഥാപിച്ചുകൊണ്ടോ നിലവിലുള്ള ഭാഗങ്ങളിൽ ചില അറ്റകുറ്റ പണികൾ നടത്തിയോ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ, നിങ്ങൾ കാർ ഓടിക്കുന്ന പ്രദേശവും നിങ്ങളുടെ ഉപയോഗിക്കുന്ന രീതിയും ടെറെയിനും അനുസരിച്ച്, ക്ലച്ച് പ്ലേറ്റിന്റെ ആയുസ്സ് കൂടുകയോ കുറയുകയോ ചെയ്യാം. സാധാരണ ഡ്രൈവിംഗ് അവസ്ഥയിൽ, ഒരു കാറിലെ ക്ലച്ചിന്റെ ആയുസ്സ് ഏകദേശം ഒരു ലക്ഷം കിലോമീറ്റർ ആയിരിക്കും.
ക്ലച്ചിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ, കാറിന്റെ പെർഫോമൻസും മൈലേജും കുറയും. മുകളിൽ പറഞ്ഞ അടയാളങ്ങളെ ആശ്രയിച്ച്, നിങ്ങളുടെ കാറിന്റെ മെയിന്റനൻസ് ചെലവ് വ്യത്യാസപ്പെടാം. നിങ്ങൾക്ക് സ്ലിപ്പേജ് അനുഭവപ്പെടുകയാണെങ്കിൽ, ഇതിന് 6,000 രൂപ മുതൽ 12,000 രൂപ വരെ ചെലവാകും.