മുട്ട് തേയ്മാനം രോഗികൾ വർദ്ദിക്കുന്നു പ്രധിരോധിക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർത്ഥങ്ങൾ

 



.

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാർധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം.

മരുന്ന് ഒന്നും കഴിക്കാതെതന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാൻ സാധിച്ചാലോ? പോഷകങ്ങളാൽ സമ്പന്നമായ ചില സൂപ്പർ ഫുഡുകൾ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം. 

∙ബ്ലൂബെറി

ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു. 

∙വാഴപ്പഴം

ഉയർന്ന തോതിൽ ഷുഗർ ഉള്ളവർ ടെസ്റ്റിന് ശേഷം ഡോക്റ്ററുടെ നിർദേശം ചോദിച്ചറിയുക 

മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. 

∙മത്സ്യം : 

മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം  ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയിൽ, വാൾനട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ഗ്രീൻടീ : 

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻടീക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു. 

∙ഓറഞ്ച് ജ്യൂസ് : 

ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

∙ടോഫു– 

സോയ പ്രോട്ടീന്റെ ഉറവിടമായ ടോഫു, കാൽമുട്ടിലെ സന്ധികളുടെ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. 


∙പീനട്ട് ബട്ടർ : 

പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും. പതിവായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. 

∙മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ്: റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചവരിൽ, പതിവായി കൂടിയ അളവിൽ പാന്തോതെനിക് ആസിഡ് (Brewer's yeast) ശരീരത്തിൽ ചെല്ലുന്നുണ്ട്. രാവിലെയുള്ള ബുദ്ധിമുട്ട്, വേദന ഇവ കുറയ്ക്കാനും, നടക്കാനുള്ള പ്രയാസം കുറയ്ക്കാനും മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ് സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുഴുധാന്യബ്രെഡ്, സെറീയൽസ് ഇവ പതിവായി കഴിക്കുന്നത് സന്ധിവാതം ഉള്ളവർക്ക് ഗുണകരമാകും. 



∙പൈനാപ്പിൾ : 

പൈനാപ്പിളില്‍ അടങ്ങിയ എൻസൈം ആയ ബ്രോമെലെയ്ന്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കും. 

കൊഞ്ച് : വൈറ്റമിൻ ഇ യുടെ ഉറവിടമാണിത്. വൈറ്റമിൻ ഇ സന്ധിവാതത്തെ പ്രതിരോധിക്കും. കാൽമുട്ടിനുണ്ടാകുന്ന തേയ്മാന (knee osteoarthritis) ത്തിൽ നിന്നും സംരക്ഷണമേകാൻ വൈറ്റമിൻ ഇ യും മറ്റ് ഭക്ഷണങ്ങളിലെ ആന്റി ഓക്സിഡന്റുകളും സഹായിക്കും


അസ്ഥികൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗമാണ് സന്ധി. രണ്ട് അസ്ഥികളും പരസ്പരം കൂട്ടിയുരസാതെ അനായാസം പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സന്ധിയിലുണ്ട്. കാൽമുട്ടിന്റെ കാര്യമെടുത്താൽ, ഇത് സങ്കീർണമായ സന്ധിയാണെന്ന് പറയാം.

തരുണാസ്ഥി (Cartilage), സൈനോവിയൽ ദ്രാവകം, ബർസ,സ്നായുക്കൾ എന്നിവയെല്ലാം ഒത്തുചേരുന്നുണ്ട്. ഇവയുടെയൊക്കെ സംയോജിത പ്രവർത്തനത്തിലൂടെയാണ് യാതൊരു ബുദ്ധിമുട്ടും കൂടാതെ സന്ധി ചലിപ്പിക്കാൻ നമുക്ക് സാധിക്കുന്നത്. രണ്ട് അസ്ഥികൾ ചേരുന്ന ഭാഗത്ത് പരസ്പരം ഉരയാതിരിക്കാൻ അല്പം വിടവ് ഉണ്ടാകും. ഈ അസ്ഥികളുടെ അറ്റത്ത് സംരക്ഷണകവചമായി, ഷോക് അബ്സോർബർ പോലെ തരുണാസ്ഥിയുണ്ട്. ഇതിന് ഇലാസ്റ്റിക് സ്വഭാവമുണ്ട്. സന്ധികളിൽ വരുന്ന സമ്മർദങ്ങളെ നിയന്ത്രിച്ചുകൊണ്ടുപോകാൻ തരുണാസ്ഥി സഹായിക്കും.

ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ തുടക്കത്തിൽ കാൽമുട്ടിലെ തരുണാസ്ഥിയിൽ ചെറിയ പൊട്ടലും വിള്ളലുമൊക്കെയാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്ഷതങ്ങൾ കാരണം തരുണാസ്ഥിയുടെ പുറത്ത് അസ്ഥികൾതെളിഞ്ഞുകാണാൻ തുടങ്ങും. അപ്പോൾ തരുണാസ്ഥിയിലെ സൈനോവിയൽ ദ്രാവകവുമായി എല്ലുകൾ സമ്പർക്കത്തിലാവും. ഇതിന്റെ അനന്തരഫലമായി സന്ധിയിൽ നീർക്കെട്ട് രൂപപ്പെടും. വേദനയും അനുഭവപ്പെട്ട് തുടങ്ങും.

സന്ധീദ്രവവും മറ്റ് ഘടകങ്ങളും ചേർന്ന് സന്ധിയിൽ പശിമ നൽകുന്നുണ്ട്. സന്ധികളുടെ ശരിയായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. തരുണാസ്ഥിയിൽ കേടുപാടുകൾ വരുന്നതോടെ ഈ പശിമ നഷ്ടമാവുകയും നീർക്കെട്ടും വേദനയും വരികയും ചെയ്യും.

തരുണാസ്ഥിക്ക് ക്ഷതം സംഭവിക്കുന്നതോടെ എല്ലുകൾ തമ്മിലുള്ള കൃത്യമായ അകലം കുറയാൻ തുടങ്ങും. തരുണാസ്ഥിയിൽ ഉണ്ടായ ക്ഷതത്തിന്റെ തോത് അനുസരിച്ച് എല്ലുകൾ തമ്മിൽ അകലമില്ലാതായി, പരസ്പരം ഉരയാനും തുടങ്ങും. ഇതും കടുത്ത വേദനയ്ക്ക് ഇടയാക്കും. നടക്കുമ്പോഴും ജോലിചെയ്യുമ്പോഴുമെല്ലാം വേദന കൂടുന്നത് എല്ലുകൾ പരസ്പരം ഉരയുന്നതു കൊണ്ടാണ്.

സ്വയം പരിഹരിക്കപ്പെടുന്നില്ല

തരുണാസ്ഥിയിൽ ക്ഷതങ്ങൾ സംഭവിച്ചാൽ ശരീരത്തിന് സ്വയം അത് പരിഹരിക്കാൻ സാധിക്കില്ല. വളരെ പതുക്കെ മാത്രം വളരുന്ന കോശങ്ങളാണ് തരുണാസ്ഥിയിലേത്. മാത്രമല്ല ഇവിടെ രക്തയോട്ടം കുറവുള്ള ഭാഗവുമാണ്. അതുകൊണ്ട് തരുണാസ്ഥിയിൽ പൊട്ടലുണ്ടായ ഭാഗങ്ങളിലേക്ക് സാധാരണ അസ്ഥികൾ വളരുന്ന അവസ്ഥ വരും. ഇതാണ് ഓസ്റ്റിയോ ഫൈറ്റ്സ്.

കാരണങ്ങൾ

പ്രായം, കാൽമുട്ടിൽ ഏൽക്കുന്ന പരിക്കുകൾ, കാലിലെ ഘടനാപരമായ പ്രശ്നങ്ങൾ, അണുബാധ, പാരമ്പര്യം, മുട്ടിന് അമിതഭാരം ഏൽക്കേണ്ടിവരുന്നത്, വ്യായാമക്കുറവ്, അമിത വണ്ണം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.

ലക്ഷണങ്ങൾ

മുട്ടുമടക്കിയിരുന്ന ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ മുട്ടിന് പിടിത്തവും വേദനയും, രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടിന് പിടിത്തം അനുഭവപ്പെടുക, ജോലിചെയ്യുമ്പോഴും നടക്കുമ്പോഴും മുട്ടിന് വേദന; എന്നാൽ കുറച്ച് നേരം വിശ്രമിക്കുമ്പോൾ ആശ്വാസം തോന്നുകയും ചെയ്യുക, മുട്ടിൽ നീർക്കെട്ട്, നടക്കുമ്പോൾ മുട്ടിനുള്ളിൽനിന്ന് ശബ്ദം, കാലിന് ബലക്കുറവ്.

തേയ്മാനം വന്നവർ നടക്കാമോ?

കാൽമുട്ടിൽ തേയ്മാനം വന്നാൽ പിന്നെ നടക്കാതെ ഒരിടത്ത് വിശ്രമിക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ ഇത് സ്ഥിതി മോശമാക്കുകയാണ് ചെയ്യുന്നത്. വ്യായാമമില്ലാതിരുന്നാൽ കാലിലെ പേശികൾ ശോഷിക്കും. ബലക്കുറവ് വരും. ഡോക്ടറുടെ നിർദേശപ്രകാരം അനുയോജ്യമായ ലഘുവ്യായാമങ്ങൾ തിരഞ്ഞെടുക്കാം.

ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ള വ്യക്തികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമങ്ങൾ തിരഞ്ഞെടുക്കാവൂ. തേയ്മാനം കൂടുതലുണ്ടെങ്കിൽ സന്ധിയ്ക്ക് സമ്മർദം ഉണ്ടാക്കുന്ന വ്യായാമങ്ങൾ ഒഴിവാക്കണം.

ചികിത്സ

രോഗിയുടെ പ്രായം, രോഗതീവ്രത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ നിർണയിക്കുന്നത്. ഇതോടൊപ്പം ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ, ഭക്ഷണരീതികൾ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം.

ജീവിതശൈലി മാറ്റങ്ങൾ

അമിതവണ്ണം കുറയ്ക്കുക. അമിത ശരീരഭാരം മുട്ടിനെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാരണമാണ്. ശരീരഭാരം താങ്ങുന്നതിൽ ഏറ്റവും പ്രധാന സന്ധിയാണ് കാൽമുട്ട്. അതുകൊണ്ട് അമിതഭാരം കാരണം കാൽമുട്ടിലെ തരുണാസ്ഥിക്ക് സാവകാശം ക്ഷതം വരാനും കാലക്രമത്തിൽ സങ്കീർണമാകാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ശരീരഭാരത്തെക്കാൾ ഓരോ കിലോഗ്രാം കൂടുമ്പോൾ തന്നെ മുട്ടുകളിൽ തേയ്മാനസാധ്യതയും കൂടുന്നുണ്ട്. അതുകൊണ്ട് ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.
തേയ്മാനം നിയന്ത്രിച്ചുനിർത്താൻ വ്യായാമത്തിന് വളരെയധികം പ്രധാന്യമുണ്ട്. വ്യായാമം ചെയ്ത് ഊർജസ്വലമായി ജീവിതം നയിക്കുമ്പോൾ എല്ലുകളുടെ കരുത്തും കൂടുന്നുണ്ട്. അതുകൊണ്ടുതന്നെ തേയ്മാന സാധ്യത കുറയുന്നു.

തരുണാസ്ഥികളിലെ കോശങ്ങൾ ഹയലൂറോണിക് ആസിഡ് ഉത്‌പാദിപ്പിക്കുന്നുണ്ട്. തരുണാസ്ഥിക്കുള്ള പോഷണമാണിത്. ഹയലൂറോണിക് ആസിഡ് കുറയുന്നത് സന്ധികളിൽ പശിമകുറയാനും തേയ്മാനം കൂടാനും സാധ്യത കൂട്ടും. നന്നായി വ്യായാമം ചെയ്യുന്ന വ്യക്തിയിൽ ഹയലൂറോണിക് ആസിഡ് നല്ലരീതിയിൽ ഉത്‌പാദിപ്പിക്കപ്പെടും. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള തരുണാസ്ഥി നിലനിൽക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നവരിൽ സന്ധികൾക്ക് കരുത്തുകൂടും. അതുകൊണ്ട് സന്ധികളിൽ പരിക്കിനുള്ള സാധ്യതയും കുറയും.




Join