മുത്താറി കഞ്ഞി, മുത്താറി ബുർണി മുത്താറി പായസം എന്നിങ്ങനെയുള്ള റാഗി കൊണ്ടുള്ള ഉത്പന്നങ്ങൾ പണ്ട് കാലം തൊട്ടേ നമ്മുടെ പൂർവികർ ഉപയോഗിച്ച് വരുന്നു എന്ത് കൊണ്ട് അവർ സെലക്ട് ചെയ്തു എന്തായാലും വെറുതെയല്ല മുത്താറി എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. ഒരു വിശേഷപ്പെട്ട ധാന്യമായിരുന്നിട്ടും നമ്മളിൽ പലരും റാഗിയെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന പതിവില്ല. മുത്താറി, കൂവരക്, പഞ്ഞപ്പുല്ല് എന്നൊക്കെ കേൾക്കുമ്പോൾ കുട്ടികൾക്ക് കുറുക്കിക്കൊടുക്കാനുള്ള ഒരു ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. ഒരു വിശേഷപ്പെട്ട ധാന്ചേരുവ എന്നാണ് സാധാരണ ധാരണ. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന പോഷകങ്ങളുടെ കലവറയാണിത്. ഗ്ലുട്ടൻ രഹിതമാണ് എന്നതാണ് റാഗി ധാന്യത്തിന്റെ ഏറ്റവും നല്ല ഗുണം. ഈ ധാന്യം തികച്ചും വൈവിദ്ധ്യമാർന്നതും പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതുമാണ്. റാഗി റൊട്ടി, റാഗി കഞ്ഞി, റാഗി പായസം, റാഗി കുക്കികൾ, റാഗി ദോശ തുടങ്ങിയ പലതരം രുചികരമായ വിഭവങ്ങളും ഇതുപയോഗിച്ച് തയ്യാറാക്കാം. ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണിത്. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുന്നിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
കുഞ്ഞൻ ധാന്യം
റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറുധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി 6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്. ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗി കുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്.
വിശപ്പിനെ കുറയ്ക്കും വീരൻ
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു. മുത്താറി കുറുക്ക് ശർക്കരയും നെയ്യും ചേർത്ത് ദിവസവും കഴിച്ചാൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ഉത്തമമാണ്.
കാൽസ്യത്തിന്റെ കലവറ
റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാൽ എല്ലുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല, പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
നാരുകളാൽ സമ്പൂർണം
റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നുവെന്ന് വിദഗ്ദർ പറയുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാലും പോളിഫിനോൾ ധാരാളം ഉള്ളതിനാലുമാണിത്. ഗോതമ്പ്, അരി മുതലായ ധാന്യങ്ങളിലുള്ളതിലും അധികം നാരുകൾ ചാമയരി, ബാർലി, റാഗി മുതലായ ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ നല്ലതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്നും വിദഗ്ദർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനുള്ള കഴിവ് ഇവയ്ക്ക് കുറവാണ്.
മുത്താറി ബിസ്കറ്റ്
കൊഴുപ്പ് കുറയ്ക്കാം
റാഗിയിൽ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഉന്മേഷത്തിന് ബെസ്റ്റ്
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും. മുളപ്പിച്ച റാഗിയിൽ ജീവകം സി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അയൺ ഗുളികകളും ടോണിക്കും ഒന്നും കഴിക്കേണ്ടി വരില്ലെന്ന് വിദഗ്ദർ പറയുന്നു.മുലപ്പാൽ വർദ്ധിപ്പിക്കുന്നു
മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്. മുലപ്പാലുണ്ടാകാനും ഇത് നല്ലതു തന്നെ. ഇരുമ്പ്, കാൽസ്യം, അമിനോ ആസിഡ് ഇതെല്ലാം അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നു.
സ്ട്രെസ് കുറയ്ക്കുന്നു
റാഗിയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും ആശ്വാസമേകുന്നു. മൈഗ്രേൻ, സെറിബ്രൽ പെയ്ൻ, ഇൻസോമ്നിയ ഇവയെല്ലാം കുറയ്ക്കാനും റാഗി സഹായിക്കുന്നു.
പേശികൾക്ക്
കാൽസ്യം, അയൺ, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ മുതലായ അമിനോ ആസിഡുകളാൽ സമ്പന്നമാണ് റാഗി. പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന വലൈൻ, ഐസോല്യൂസിൻ, മെഥിയോനൈൻ, ത്രിയോനൈൻ തുടങ്ങിയ അമിനോ ആസിഡുകൾ റാഗിയിലുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങളെയും രക്തമുണ്ടാക്കനും സഹായിക്കുന്നു. വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്തുന്നു.
യുവത്വം നിലനിർത്താൻ
ആരോഗ്യം നിലനിർത്താനും രോഗങ്ങൾ അകറ്റാനും സഹായിക്കുക മാത്രമല്ല യുവത്വം നിലനിർത്താനും റാഗി കഴിച്ചാൽ മതി. അകാല വാർദ്ധക്യം തടയുന്നതിന് ഫലപ്രദമായ ആന്റി ഏജിംഗ് ഡ്രിങ്ക് ആണിത്. ശരീരകലകളെ ജീവസുറ്റതാക്കുകയും താങ്ങു നൽകുകയും ചെയ്യുന്ന വസ്തുവാണ് കൊളാജൻ. റാഗിയിലടങ്ങിയ മെഥിയോനൈൻ, ലൈസിൻ എന്നീ അമിനോ ആസിഡുകൾ കൊളാജൻ നിർമിക്കാനും പരിപാലിക്കാനും സഹായിക്കുന്നു. റാഗി ഉപയോഗിച്ച് ദോശ, അട, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ഹൽവ, ഇഡ്ഡലി തുടങ്ങി വൈവിദ്ധ്യവും സ്വാദിഷ്ഠവുമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. ദിവസവും ഒരുനേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.rrറാഗി പാക്ക്
റാഗി ചർമത്തിനും ഗുണം നൽകുന്നതാണ്. ഇതിൽ ഫിനോലിക് ആസിഡ്, ടാനിനുകൾ, ഫ്ളാവനോയ്ഡുകൾ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതാണ് ചർമത്തിന് ഗുണകരമാകുന്നത്. ചർമത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നു.ഒപ്പം ചർമ്മത്തിന്റ തിളക്കവും വർദ്ധിപ്പിക്കുന്നു.റാഗിപ്പൊടിയിൽ തിളപ്പിക്കാത്ത പാൽ ചേർത്ത് മുഖത്ത് പതിനഞ്ച് മിനിറ്റോളം സ്ക്രബ് ചെയ്യണം. ശേഷം കഴുകി കളയാം.സ്പെഷ്യൽ റാഗി വിഭവങ്ങൾ
റാഗി മുഡ്ഡെ
റാഗി വെള്ളം ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചുണ്ടാക്കുന്ന റാഗി മുഡ്ഡെ (ബോൾസ്) കന്നടക്കാരുടെ പ്രത്യേക ഭക്ഷണമാണ്. വിശേഷ അവസരങ്ങളിലൊക്കെ അവർ ഇത് പാകം ചെയ്യാറുണ്ട്. ചാറുകൂടുതലുള്ള ഇറച്ചിക്കറികൾക്കൊപ്പമാണ് ഇവ വിളമ്പുന്നത്. തമിഴ്നാട്ടിലെ ഒരു പ്രധാന വിഭവമാണ് റാഗിക്കഞ്ഞി.
മുത്താറി ബുർണി
റാഗി നന്നായി കഴുകി ചിരകിയ തേങ്ങ ചേർത്ത് അരച്ചെടുത്തശേഷം വെള്ളം ചേർത്ത് അരിച്ചെടുക്കുക. അതിനു ശേഷം നന്നായി തിളപ്പിക്കുക.ഒരു നുള്ള് ഉപ്പും ചേർക്കുക. തുടർന്ന് ഏലക്കായ് പൊടിച്ച് ചേർക്കുക. ആവശ്യത്തിന് പഞ്ചസാരയോ അല്ലെങ്കിൽ ശർക്കര പാനീയമോ ചേർക്കുക. ഇതാ റാഗി ബുർണി റെഡിയായി.
റാഗി ദോശ
ചേരുവുകൾ
റാഗിപ്പൊടി : ഒരു കപ്പ്
സവാള നുറുക്കിയത് :ഒന്ന്
കാരറ്റ്/മല്ലിയില/ചീരയില/ തുടങ്ങി ഇഷ്ടമുള്ള ഇലകളും പച്ചക്കറികളും ചെറുതായി അരിഞ്ഞു ചേർക്കാം
പച്ചമുളക് നുറുക്കിയത് :രണ്ട്
ഉപ്പ് :ആവശ്യത്തിന്
എണ്ണ :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ സവാള, പച്ചമുളക്, പച്ചക്കറികൾ എന്നിവ ചേർത്ത് നന്നായി വഴറ്റുക. അടുപ്പിൽ നിന്നിറക്കി തണുക്കുമ്പോൾ അതിലേക്ക് റാഗിപ്പൊടി, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് അടയുണ്ടാക്കുന്ന പരുവത്തിൽ കുഴയ്ക്കണം. ശേഷം ചെറുതീയിൽ തവ ചൂടാകുമ്പോൾ എണ്ണ പുരട്ടി ഉരുള തവയിൽ വയ്ക്കുക. എന്നിട്ട് അടയുടെ കട്ടിയിൽ പരത്തണം. വശങ്ങളിൽ എണ്ണ ചേർത്ത് ഇരുവശവും മറിച്ചിട്ട് വേവിക്കുക. ചട്ണി ചേർത്ത് കഴിക്കാം.