പണം തിരിച്ച് കിട്ടാൻ കത്ത് നിൽക്കേണ്ട ഗൂഗിൾ പേ പെയ്മെന്റ് ഫൈലാവുന്നത് എങ്ങനെ ഇല്ലാതാക്കാം? ..

 



പലപ്പോഴും പണം അ‌യച്ചാൽ തക്കസമയത്ത് പേയ്മെന്റ് നടക്കാതെ വരുന്നു. കൂടാതെ അയയ്‌ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫണ്ട് കുറയ്ക്കുകയും എന്നാൽ യുപിഐ ഉപയോക്താവ് ഉദ്ദേശിച്ച ആൾക്ക് പണം ലഭിക്കാതിരിക്കുകയും ചെയ്യാതെ വരും. ഇത്തരം ഘട്ടങ്ങളിൽ പണം നഷ്ടമാകുമോ എന്ന് നാം ആശങ്കപ്പെടും. പേയ്മെന്റ് പരാജയപ്പെട്ടാലും പണം തിരിച്ചുകിട്ടും. പക്ഷേ അ‌തിന് ചിലപ്പോൾ ഏറെ സമയമെടുത്തു എന്നുവരാം. പേയ്മെന്റ് പരാജയപ്പെടുന്ന നിരവധി സംഭവങ്ങൾ ഗൂഗിൾ പേ ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പേയ്മെന്റ് പരാജയങ്ങൾ ഒഴിവാക്കാനും നഷ്ടപ്പെട്ട പണം തിരിച്ചുവുന്നതിനായി കാത്തിരിക്കുന്ന അ‌വസ്ഥ ഒഴിവാക്കാനും ഒരു സ്മാർട്ട് മാർഗം ലഭ്യമാണ്, അ‌താണ് സ്മാർട്ട് റൂട്ടിങ്.



എന്താണ് സ്മാർട്ട് റൂട്ടിങ്: ഓരോരുത്തരുടെയും യുപിഐ ഐഡികൾ അ‌വരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാങ്ക് സെർവറുകൾ വഴിയാണ് പേയ്മെന്റുകൾ നടക്കുന്നത്. സെർവർ തകരാർ, ഓവർലോഡ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ടെക്‌നിക്കൽ പ്രശ്നങ്ങൾ, മോശം ഇന്റർനെറ്റ് എന്നിങ്ങനെ പല കാരണങ്ങളാൽ യുപിഐ പേയ്മെന്റുകൾ പരാജയപ്പെടാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്മാർട്ട് റൂട്ടിങ് സഹായിക്കും. ഒന്നിലധികം യുപിഐ ഐഡികൾ വഴിയാണ് സ്‌മാർട്ട് റൂട്ടിങ് സാധ്യമാകുന്നത്. ഒരു അധിക യുപിഐ ഐഡി ഉപയോക്താക്കളുടെ പേയ്‌മെന്റ് വിജയ നിരക്ക് മെച്ചപ്പെടുത്തുന്നു, കാരണം ഇത് നിങ്ങളുടെ ഇടപാട് മറ്റൊരു ഫങ്ഷണൽ സെർവറിലൂടെ നടത്തുന്നു. അ‌തായത്, പേയ്‌മെന്റിന് ഒരു യുപിഐ ഐഡി റൂട്ട് ലഭ്യമല്ലെങ്കിൽ, യുപിഐ ആപ്പ് മറ്റൊരു റൂട്ട് സ്വയം തിരഞ്ഞെടുക്കും.

ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രധാന വഴി ബ്ലോക്ക് ആണെങ്കിൽ ലഭ്യമായ മറ്റു വഴികളിലൂടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് പോലെയാണ് സ്മാർട്ട് റൂട്ടിങ് പ്രവർത്തിക്കുക.

നിരവധി ഡിജിറ്റൽ ഇടപാടുകൾ സൃഷ്ടിക്കുന്ന തിരക്കിനിടയിൽ, തിരക്ക് കുറവുള്ള മാർഗത്തിലൂടെ പേയ്മെന്റ് സാധ്യമാക്കാൻ ഇതര യുപിഐ ഐഡികൾ സഹായിക്കും. ഇവിടെ ഒരു റൂട്ട് (അല്ലെങ്കിൽ യുപിഐ ഐഡി) താൽക്കാലികമായി ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ലഭ്യമായ മറ്റൊരു യുപിഐ ഐഡിയിലൂടെ സിസ്റ്റം നിങ്ങളുടെ പേയ്‌മെന്റ് സുഗമമായി വഴിതിരിച്ചുവിടുന്നു.

ഒരാൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നാല് യുപിഐ ഐഡികൾ വരെ ആഡ് ചെയ്യാൻ സാധിക്കും. അ‌ധിക യുപിഐ ഐഡി പേയ്‌മെന്റ് കാലതാമസമോ പരാജയമോ ഉണ്ടാകുന്നത് കുറയ്ക്കും. ഒരു പുതിയ അക്കൗണ്ട് സജ്ജീകരിക്കുമ്പോൾ അധിക യുപിഐ ഐഡികൾ സൃഷ്ടിക്കാനാകും. അക്കൗണ്ട് ഉണ്ടാക്കിയ ശേഷവും അധിക ഐഡികൾ ചേർക്കാനാകും.

ഗൂഗിൾ പേയിൽ ഒരു അധിക യുപിഐ ഐഡി സൃഷ്ടിക്കാനുള്ള വഴി ഇതാ: ഗൂഗിൾ പേ ആപ്പ് തുറക്കുക. പേയ്മെന്റ് രീതികളിലേക്ക് പോകുക. തുടർന്ന് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. ശേഷം യുപിഐ ഐഡി മാനേജ് ഓപ്ഷൻ ഉപയോഗിക്കുക. അ‌ധിക യുപിഐ ഐഡി സൃഷ്ടിക്കുന്നത് ഇടപാടുകളെ ബാധിക്കില്ല. നിലവിൽ ഉപയോഗിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോകാം.



Join