സ്വന്തമായൊരു വണ്ടി വാങ്ങിയാൽ അതൊന്ന് മോഡിഫൈ ചെയ്‌ത് അടിപൊളിയാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഏറ്റവും കുറഞ്ഞത് സ്റ്റോക്ക് വീലുകളെങ്കിലും മാറ്റി അലോയ് വീലിട്ട് വണ്ടിയെ കുട്ടപ്പനാക്കാനെങ്കിലും എല്ലാവരും ശ്രമിക്കാറുണ്ട്. കേരളത്തിൽ എംവിഡി സജീവമായി റോഡിൽ ഇറങ്ങി പണിയെടുക്കുന്നതിനാൽ കടുത്ത പരിഷ്ക്കാരങ്ങളൊന്നും ഇപ്പോൾ ആരും അങ്ങനെ ചെയ്യാറില്ല.

സ്വന്തമായി വാങ്ങാൻ കോടികൾ വേണമെന്നതിനാൽ ആരും ഇതിനൊന്നും മെനക്കെടാറുമില്ല. എന്നാൽ ഇപ്പോഴിതാ ഗുജറാത്തി യൂട്യൂബർ ലംബോർഗിനി സ്വന്തമായി നിർമിച്ചിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഹോണ്ട സിവിക്കിനെ രൂപം മാറ്റിയതാണെന്ന് പറഞ്ഞാൽ പലരും നെറ്റിയൊന്ന് ചുളുക്കിയേക്കാം. എന്തായാലും സംഭവം ഇന്റർനെറ്റ് ലോകത്ത് വൈറലായിട്ടുണ്ട്. 2008-ലെ സിവിക് സെഡാൻ ഉപയോഗിച്ചാണ് തന്നാ ധവൽ ഈ വമ്പൻ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്
ടെർസോ മില്ലേനിയോ ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോണ്ട സിവിക്കിനെ ലംബോർഗിനിയാക്കി മാറ്റുന്നതിൻ്റെ എല്ലാ വിശദാംശങ്ങളും ധവൽ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. സിവിക്കിനെ ലംബോർഗിനിയാക്കാൻ ഇദ്ദേഹം ചെലവാക്കിയത് 12.50 ലക്ഷം രൂപയാണ്. ടെർസോ മില്ലേനിയോ ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോണ്ട സിവിക്കിനെ ലംബോർഗിനിയാക്കി മാറ്റിയിരിക്കുന്നതും
വീൽ ആർച്ചുകൾ, ട്വിൻ ഡോറുകൾ, നീളമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം അടിമുടി ലംബോർഗിനിയുടെ കൺസെപ്റ്റ് കാറുമായി സാമ്യമുള്ളതാണ്. ഇപ്പോൾ പുതിയ കാലത്തെ ലംബോർഗിനി കാറുകളുടെ ഭാഗമായ സിഗ്നേച്ചർ ട്രൈ-എൽഇഡി ഡിആർഎല്ലുകളും അതേപടി പകർത്തിയിട്ടുണ്ടെന്നതും മനോഹരമായ കാഴ്ച്ചയാണ്. കസ്റ്റമൈസ് ചെയ്‌ത് നിർമിച്ച സൂപ്പർ കാറിന് മറ്റ് നിരവധി പാർട്‌സുകളും വലിയ ഫാബ്രിക്കേഷൻ വർക്കുകളും ആവശ്യമായി വന്നിട്ടുണ്ടെന്നും ധവൽ വീഡിയോയിൽ പറയുന്നുണ്ട്.