133 ഭാഷകളെ സപ്പോർട്ട് ചെയ്യുന്ന ഇൻറർനെറ്റിലെ ഏറ്റവും ജനപ്രിയമായ ടൂളുകളിൽ ഒന്നായ ഗൂഗിൾ ട്രാൻസ്‌ലേറ്റ്, ടെക്‌സ്‌റ്റുകളും ശൈലികളും എന്തിന് മുഴുവൻ വെബ്‌സൈറ്റുകൾ പോലും വേഗത്തിൽ വിവർത്തനം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. എന്നാൽ ഇതിന് പിഡിഎഫുകൾ വിവർത്തനം ചെയ്യാനും കഴിയുമെന്ന് നിങ്ങൾക്കറിയാമോ? നിരവധി ആപ്പുകൾക്കും സെർവ്വീസുകൾക്കും ഈ ഫീച്ചർ ഉണ്ടെങ്കിലും, ഗൂഗിളിന്റെ ഈ ഫീച്ചർ ഉപയോഗിക്കാൻ ഇൻസ്റ്റാളേഷൻ ആവശ്യമില്ല. നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ട് ഇല്ലെങ്കിൽ പോലും ഇത് പ്രവർത്തിക്കും.
ഒരു വലിയ സ്‌ക്രീനിൽ ആണ് ഇത് കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. നിങ്ങൾ സ്മാർട്ട്‌ഫോൺ പോലുള്ള ചെറിയ സ്‌ക്രീൻ ഉള്ള ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ വെബ്‌സൈറ്റിൻ്റെ ഡെസ്‌ക്‌ടോപ്പ് വേർഷനിലേക്ക് മാറുന്നതാണ് നല്ലത്. ക്രോമിൽ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്‌ത് ഡെസ്‌ക്‌ടോപ്പ് സൈറ്റ് ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഡെസ്‌ക്‌ടോപ്പ് വെബ്‌സൈറ്റിലേക്ക് വേഗത്തിൽ മാറാനാകും.
ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് പിഡിഎഫുകൾ എങ്ങനെ വേഗത്തിൽ വിവർത്തനം ചെയ്യാം: എവിടെയായിരുന്നാലും ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് പിഡിഎഫ് ട്രാൻസ്‌ലേറ്റ് ചെയ്യണമെങ്കിൽ, അത് എങ്ങനെ ചെയ്യണമെന്ന് പലർക്കും അറിവില്ല. നിങ്ങളുടെ ഇഷ്ടപെട്ട വെബ് ബ്രൗസർ തുറന്ന് 'translate.google.com' എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ക്ലിക്ക് ചെയ്യുക.
ടോപ്പ് ബാറിൽ നിന്ന്, Documents ബട്ടണിൽ ടാപ്പ് ചെയ്‌ത് ദൃശ്യമാകുന്ന സ്ക്രീനിൽ, നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട ഫയൽ വലിച്ചിടുകയോ ഫയൽ പിക്കർ ഉപയോഗിച്ച് സെലക്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്. വലത് വശത്ത്, നിങ്ങൾ പിഡിഎഫിൽ നിന്ന് വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുത്ത് നീല നിറത്തിലുള്ള 'Translate' ബട്ടൺ അമർത്തുക.

ഗൂഗിൾ ട്രാൻസ്‌ലേറ്റ് പിഡിഎഫ് പ്രോസസ്സ് ചെയ്ത് കഴിഞ്ഞാൽ, 'Download Translation' ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഡിവൈസിൽ ഫയൽ സേവ് ആക്കാൻ സാധിക്കും. ഗൂഗിൾ ട്രാൻസ്‌ലേറ്റ് ആക്‌സസ്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ചില പരിമിതികൾ ഇവയ്ക്ക് ഉണ്ട്. നിങ്ങൾക്ക് 10MB വരെ വലിപ്പമുള്ള ഡോക്യുമെൻ്റുകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. മാത്രവുമല്ല അപ്‌ലോഡ് ചെയ്യുന്ന ഡോക്യുമെൻ്റുകൾ 300 പേജിൽ താഴെയുണ്ടാകണമെന്നും ഗൂഗിൾ പറയുന്നു.
ഈ ഫീച്ചർ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമേ ലഭ്യമാകുകയുള്ളു. എന്നാൽ മറ്റ് ചില ഫീച്ചറുകൾ ഫോണിലും ലഭ്യമാണ്. മൊബൈലിലെ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ആപ്പ് അവിശ്വസനീയമാം വിധം ഉപയോഗപ്രദമായ ഒരു വിവർത്തന ഉപകരണമായി പരിണമിച്ചിട്ടുണ്. സംഭാഷണങ്ങളും പ്രസംഗങ്ങളും തത്സമയം വിവർത്തനം ചെയ്യുന്നതിനുള്ള ഒന്നിലധികം ഓപ്ഷനുകൾ നൽകുന്ന ടൂൾ ആണ് ഗൂഗിൾ ട്രാൻസ്‌ലേറ്റ്. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളുമായി ദീർഘമായി അങ്ങോട്ടും ഇങ്ങോട്ടും സംഭാഷണം നടത്തണമെങ്കിൽ ഈ ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ ആപ്പ് നിങ്ങൾ സഹായിക്കും.
യാത്ര ചെയ്യുമ്പോഴോ മറ്റൊരു ഭാഷ സംസാരിക്കുന്നവരുമായി ഇടപഴകുമ്പോഴോ ചെറിയ ശൈലികളുടെയോ ചോദ്യങ്ങളുടെയോ വിവർത്തനം ലഭിക്കുന്നതിന് ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ ബേസിക് ലൈവ് ഓഡിയോ ട്രാൻസ്‌ലേഷൻ മോഡ് ഉപയോഗിക്കാവുന്നതാണ്. ഈ ഓൺ-ദി-ഫ്ലൈ വിവർത്തനത്തിന് കുറഞ്ഞ സമയമേ ആകുകയുള്ളു. സംസാരിക്കുന്ന വാക്കുകൾ ഏതാണ്ട് തൽക്ഷണം വിവർത്തനം ചെയ്യാൻ ഇവയ്ക്ക് കഴിയും