ഥാറിന്റെ വില വർദ്ദിപ്പിക്കാനൊരുങ്ങി മഹീന്ദ്ര എങ്കിലും പഴയ വിലയിൽ ലഭിക്കാനും വഴികളുണ്ട്

 


ഇന്ത്യൻ വിപണിയിലെ ഓഫ്-റോഡർ എസ്‌യുവികൾക്കിടയിലെ രാജാവാണ് മഹീന്ദ്ര ഥാർ. രണ്ടാം തലമുറ എത്തിയതു മുതൽ പലരും തങ്ങളുടെ ഡ്രീം കാറുകളുടെ ലിസ്റ്റിലേക്ക് ചേർത്ത മുതല് കൂടിയാണിത്. 5 ഡോറിന്റെ പ്രായോഗികതയില്ലാത്തതിനാൽ പലരും ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങാറില്ലെങ്കിലും മുറ്റത്തിവനുണ്ടേൽ അതിന്റെ ഗമയൊന്ന് വേറെ തന്നെയാണ്

ജിംനിയേക്കാൾ 24 ഇരട്ടിയിലധികം വിൽപ്പനയാണ് ഥാർ വാരുന്നത്. പൊന്നും വിലയിട്ടാലും വാങ്ങിക്കൊണ്ട് പോവാൻ ആളുണ്ടെന്ന് കമ്പനിക്കറിയാം. ഇതുമനസിലാക്കിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോഴിതാ ലൈഫ്‌ സ്‌റ്റൈൽ എസ്‌യുവിയുടെ വില പരിഷ്ക്കരിച്ചിരിക്കുകയാണ്. ഥാറിന്റെ തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് 10,000 രൂപ വരെ വർധിപ്പിക്കുകയാണുണ്ടായിരിക്കുന്നത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ബ്രാൻഡ് അറിയിച്ചു



ബേസ് മോഡൽ LX ഹാർഡ്-ടോപ്പ് പെട്രോൾ ഓട്ടോമാറ്റിക് RWD, AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, LX ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD എന്നിവ ഉൾപ്പെടുന്ന വേരിയന്റുകൾക്കാണ് 10,000 രൂപ ഉയർത്തിയിരിക്കുന്നത്. ബാക്കിയുള്ള മോഡലുകളുടെ വില പഴയ പടി തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 4X4 പതിപ്പുകൾക്ക് വില ഉയരാത്തത് ഓഫ്-റോഡ് പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്


.ബേസ് മോഡൽ LX ഹാർഡ്-ടോപ്പ് പെട്രോൾ ഓട്ടോമാറ്റിക് RWD, AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, LX ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD എന്നിവ ഉൾപ്പെടുന്ന വേരിയന്റുകൾക്കാണ് 10,000 രൂപ ഉയർത്തിയിരിക്കുന്നത്. ബാക്കിയുള്ള മോഡലുകളുടെ വില പഴയ പടി തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 4X4 പതിപ്പുകൾക്ക് വില ഉയരാത്തത് ഓഫ്-റോഡ് പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.


വില വർധനവിലെ മാറ്റത്തിന് പുറമെ വാഹനത്തിൽ നവീകരണങ്ങളൊന്നുമില്ല. ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്


പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.


മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ജിംനിയുടെ വരവോടെ കേട്ട പ്രായോഗികതയില്ലെന്ന പരാതി തീർക്കാനും സമയം അടുത്തിട്ടുണ്ട്


ഥാറിന്റെ പുത്തൻ 5-ഡോർ എസ്‌യുവി 2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഇങ്ങെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും കണ്ടേക്കില്ലെങ്കിലും ലൈഫ് സ്റ്റൈൽ ഓഫ്-റോഡറിന്റെ 5-ഡോർ പതിപ്പിനായി മഹീന്ദ്ര ഥാറിന്റെ വീൽബേസ് വിപുലീകരിക്കുന്നുണ്ട്. ഫിക്‌സ്‌ഡ് മെറ്റൽ ടോപ്പോടു കൂടി മാത്രമായിരിക്കും ഇത് വിപണനത്തിന് എത്തുക. അർമാദ എന്ന് പേരിടുമെന്നും അതോടൊപ്പം അകത്തളത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്

അതിൽ XUV400 പ്രോ ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിച്ച പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് പോലുള്ള ഫാൻസി ഫീച്ചറുകളും അധികമായുണ്ടാവും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ കോമ്പിനേഷൻ തന്നെയാവും ഥാർ 5-ഡോറിനും തുടിപ്പേകാനായി എത്തുക. മാനുവൽ ഗിയർബോക്സിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഓപ്ഷനായുണ്ടാവും

Join