വാഹനതിന് അകത്ത് കയറിയാൽ അസ്വസ്ഥത എങ്ങനെ പരിഹരിക്കാം കാര്‍ ക്യാബിന്‍ ക്ലീനും ഫ്രഷുമായി നിലനിര്‍ത്താനുള്ള വഴികൾ




 ഒരു കാര്‍ വാങ്ങിയാല്‍ അതിന്റെ പുറംവശം വളരെ ഭംഗിയുള്ളതായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. അതുപോലെ തന്നെ വൃത്തിയുള്ളതും ദുര്‍ഗന്ധമില്ലാത്തതുമായ ഒരു കാര്‍ ക്യാബിന്‍ സുഖകരമായ യാത്രാനുഭവം സമ്മാനിക്കാന്‍ അത്യന്താപേക്ഷിതമാണ്. കാറിനുള്ളില്‍ ഗണ്യമായ സമയം ചിലവഴിക്കുക, വളര്‍ത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യുക, വാഹനത്തിനുള്ളില്‍ ഭക്ഷണം കഴിക്കുക, ഈര്‍പ്പം എന്നിവയെല്ലാം കാര്‍ ക്യാബിനില്‍ അഴുക്ക് അടിഞ്ഞ് കൂടാനും ദുര്‍ഗന്ധം വമിക്കനുമെല്ലാം കാരണമാകും. ഇത്തരം സാഹചര്യം ഉണ്ടാകാന്‍ ആരും ആഗ്രഹിക്കില്ല. നിങ്ങളുടെ കാറിന്റെ ഇന്റീരിയര്‍ അഴുക്കില്‍ നിന്നും ദുര്‍ഗന്ധങ്ങളില്‍ നിന്നും അകറ്റി നല്ല വൃത്തിയുള്ളതാക്കി മാറ്റാനുള്ള ചില ടിപ്പുകള്‍ ഞങ്ങള്‍ ഇനി പറഞ്ഞ് താരം.

കാര്‍ ക്യാബിന്‍ പതിവായി വൃത്തിയാക്കുക:ക്യാബിന്‍ ഇടയ്ക്കിടെ വാക്വം ചെയ്ത് വൃത്തിയാക്കുന്നത് പൊടി, അഴുക്ക്, വളര്‍ത്തുമൃഗങ്ങളുടെ മുടി എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. നനഞ്ഞ തുണി ഉപയോഗിച്ച് ക്യാബിന്റെ ഉപരിതലങ്ങള്‍ തുടയ്ക്കുക. ലെതര്‍ അല്ലെങ്കില്‍ ഫാബ്രിക് മെറ്റീരിയലുകള്‍ക്ക് അനുയോജ്യമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്

അവ വൃത്തിയാക്കാന്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. കാറിന്റെ അകത്തളം പതിവായി വൃത്തിയാക്കുന്നത് യാത്രക്കാര്‍ക്ക് വളരെ കംഫര്‍ട്ടബിളായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും. രോഗാണുക്കള്‍ പടരാതിരിക്കാന്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ആംറെസ്റ്റുകള്‍, സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയ ഹൈ ടച്ച് ഏരിയകളില്‍ വാഹനം വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

കാറിനകത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക:കാറിന്റെ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ ഫേ്‌ലാറില്‍ വീഴാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധയില്‍ പെടാതെ പോയാല്‍ കാലക്രമേണ ദുര്‍ഗന്ധത്തിന് കാരണമാകും. ഏതെങ്കിലും സാഹചര്യത്തില്‍ കാറിന്റെ അകത്ത് വെച്ച് ഭക്ഷണം കഴിക്കേണ്ട സാഹചര്യം വന്നാല്‍ ഉടനടി വൃത്തിയാക്കാന്‍ ശ്രമിക്കണം. പിന്നീട് ചെയ്യാമെന്ന് വെച്ചാല്‍ മറക്കാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ അകത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കറകള്‍ പറ്റുന്നത് ഒഴിവാക്കാന്‍ കാര്‍ സീറ്റ് കവറുകളും മാറ്റുകള്‍ ഉപയോഗിക്കാം.

cabin air

എയര്‍ ഫ്രഷനറുകളില്‍ ഉപയോഗിക്കുക: കാറിന്റെ അകത്തെ ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ പറ്റിയ ഒരു മാര്‍ഗമാണ് എയര്‍ ഫ്രഷ്‌നര്‍ ഉപയോഗിക്കുന്നത്. നല്ല നിലവാരമുള്ള എയര്‍ ഫ്രഷനറിന് ദുര്‍ഗന്ധം ഇല്ലാതാക്കാനും ക്യാബിന്‍ പുതുമയുള്ളതാക്കാനും കഴിയും. നിര്‍മ്മാതാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇത് പതിവായി മാറ്റിസ്ഥാപിക്കുക. പല വില നിലവാരങ്ങളിലും സുഗന്ധത്തിലുമുള്ള എയര്‍ ഫ്രഷ്‌നറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഈര്‍പ്പത്തിന്റെ അളവ് നിയന്ത്രിക്കുക: കാറിന്റെ ഇന്റീരിയറിന്റെ വൃത്തിയെ ബാധിക്കുന്ന ഒന്നാണ് ഈര്‍പ്പം. ഇത് നിങ്ങളുടെ കാറിന്റെ ഇന്റീരിയറില്‍ പൂപ്പല്‍ വളരാനും ദുര്‍ഗന്ധം വമിക്കാനും കാരണമാകും. ക്യാബിനിനുള്ളില്‍ ഈര്‍പ്പം ഒഴിവാക്കാനായി സിലിക്ക ജെല്‍ പാക്കറ്റുകള്‍ പോലുള്ള ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ ദുര്‍ഗന്ധം ഒരു പരിധി വരെ പടി കടത്താം.


ശരിയായ വെന്റിലേഷന്‍ ഉറപ്പാക്കുക: നിങ്ങളുടെ കാറിന്റെ വെന്റിലേഷന്‍ സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പാര്‍ക്ക് ചെയ്യുമ്പോള്‍ ശുദ്ധവായു പ്രവഹിക്കുന്നതിന് വിന്‍ഡോകള്‍ തുറന്നിടാന്‍ ശ്രമിക്കണം. മുകളില്‍ പറഞ്ഞ സിമ്പിള്‍ ടിപ്പുകള്‍ പാലിച്ചാല്‍ നിങ്ങളുടെ കാര്‍ ക്ലീന്‍ ആന്‍ഡ് നീറ്റായി നിലനിര്‍ത്താം. കാര്‍ ക്യാബിന്‍ വൃത്തിയിലും ദുര്‍ഗന്ധമില്ലാതെയും പരിപാലിക്കുന്നതിലൂടെ ഡ്രൈവിംഗ് അനുഭവം ഉയര്‍ത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്


പതിവായി വൃത്തിയാക്കുകയും ദുര്‍ഗന്ധം അകറ്റാന്‍ എയര്‍ ഫ്രെഷനര്‍ അല്ലെങ്കില്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കുകയും കാറില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നവയാണ്. കാറിന്റെ അകത്തളം അടുക്കും ചിട്ടയോടും കൂടി സുഗന്ധപൂരിതമായി പരിപാലിച്ച് കഴിഞ്ഞാല്‍ പിന്നെ വണ്ടിയില്‍ കയറാന്‍ തന്നെ ഒരു പ്രത്യേക താല്‍പര്യമായിരിക്കും. ഈ ചെറിയ ടിപ്പുകള്‍ പ്രാര്‍ത്തികമാക്കുന്നതിലൂടെ നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരവും സമ്മര്‍ദരഹിതവുമായി മാറട്ടെ എന്ന് ആശംസിക്കുന്നു.


Join