ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് ജീവൻ വരെ അപകടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കാം. ഇതിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രാവിലെ വെറും വയറ്റില്‍ ചിയാ സീഡ് വെള്ളം
രാവിലെ വെറും വയറ്റില്‍ ചിയാ സീഡ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് നല്ലതാണ്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും ചിയാ സീഡ് വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
2. രാവിലെ ഭക്ഷണമായി ഓട്സ് കഴിക്കാം
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് പ്രാതലിന് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
3. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ് എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഒപ്പം തന്നെ മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക.
4. പഴങ്ങളും പച്ചക്കറികളും
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. നട്സും സീഡുകളും കഴിക്കുന്നതും നല്ലതാണ്.
5. വണ്ണം കുറയ്ക്കുക
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്. അതിനാല്‍ അമിത വണ്ണം കുറയ്ക്കുക.
6. വ്യായാമം
വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.