വർഷം അവസാനമായതോടെ ഓഫറുകളും പെരുമഴക്കാലമാണ് വാഹന വിപണിയിൽ. 2024 മോഡലുകൾ വിറ്റുതീർക്കുന്നതിന് വൻ ഓഫറുകളാണ് നൽകുന്നത്. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. നവംബർ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി.
കോംപാക്റ്റ് സെഡാനായ അമേസിന് 122000 രൂപ വരെ ഇളവുകളാണ് ഹോണ്ട നൽകുന്നത്. പുതിയ മോഡൽ വിപണിയിൽ എത്തുന്നതിന് ഭാഗമായിട്ടാണ് ഇളവുകൾ നൽകുന്നത് എന്നാണ് കരുതുന്നത്. അടിസ്ഥാന മോഡലായ ‘ഇ’ക്ക് 72000 രൂപയുടെ ക്യാഷ് ഡിസൗണ്ടുണ്ട്. എസ് മോഡലിന് 82000 രൂപയുടെ വിഎക്സ് മോഡലിന് 1.22 ലക്ഷം രൂപയുണ്ടേയും ഇളവുകൾ നൽകുന്നുണ്ട്.
സിറ്റി അഞ്ചാം തലമുറ & ഹൈബ്രിഡ്
അഞ്ചാം തലമുറ സിറ്റിയുടെ ഇസഡ് എക്സ് വേരിയന്റിന് 94000 രൂപ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസഡ് എക്സ് മോഡൽ ഒഴിച്ചുള്ള മോഡലുകൾക്ക് 84000 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 90000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്