എയർ ഫ്രയറിൽ വറക്കുന്നതും പൊരിക്കുന്നതും എണ്ണയിൽ പൊരിക്കുന്നതിനെക്കാൾ എത്രത്തോളം ഹെൽത്തിയാണ്?

 


എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് വളരെ നല്ലതാണ്, അത് ഹെല്‍ത്തിയായ രീതിയാണ് എന്ന് പൊതുവില്‍ ഒരു അഭിപ്രായമുണ്ട്. കാരണം, എയര്‍ ഫ്രയറിലാകുമ്പോള്‍ ഫ്രൈഡ് ഫുഡ്സ് തന്നെ അധികം എണ്ണ ഉപയോഗിക്കാതെ ചെയ്തെടുക്കാൻ സാധിക്കും. പ്രധാനമായും ഇക്കാരണം കൊണ്ടാണ് എയര്‍ ഫ്രയര്‍ നല്ലതാണ്, ഹെല്‍ത്തിയാണ് എന്ന് പറയുന്നത്


നമ്മള്‍ ഭക്ഷണം പാകം ചെയ്യുന്നതിന് പല തരത്തിലുള്ള കുക്കിംഗ് രീതികളും അവലംബിക്കാറുണ്ട്. പണ്ടൊക്കെ വിറകടുപ്പ് മാത്രമായിരുന്നു പാചകം ചെയ്യാനുള്ള ഏക ഉപാധി. അതല്ലെങ്കില്‍ മണ്ണെണ്ണ സ്റ്റൗ. 


എന്നാല്‍ പിന്നീട് ഗ്യാസ് സ്റ്റൗ വളരെയധികം പ്രചാരത്തില്‍ വരികയും മിക്ക വീടുകളില്‍ നിന്നും വിറകടുപ്പ് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ഗ്യാസ് സ്റ്റൗ തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം പേര്‍ പാചകത്തിനുപയോഗിക്കുന്നത്. ഇതിന് പുറമെ ഇൻഡക്ഷൻ കുക്കര്‍, മൈക്രോവേവ് ഓവൻ എന്നിവ തൊട്ട് എയര്‍ ഫ്രയര്‍ വരെ എത്തിനില്‍ക്കുന്നു ഇപ്പോഴത്തെ കുക്കിംഗ് രീതികള്‍. 


ഇതില്‍ എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് വളരെ നല്ലതാണ്, അത് ഹെല്‍ത്തിയായ രീതിയാണ് എന്ന് പൊതുവില്‍ ഒരു അഭിപ്രായമുണ്ട്. കാരണം, എയര്‍ ഫ്രയറിലാകുമ്പോള്‍ ഫ്രൈഡ് ഫുഡ്സ് തന്നെ അധികം എണ്ണ ഉപയോഗിക്കാതെ ചെയ്തെടുക്കാൻ സാധിക്കും. പ്രധാനമായും ഇക്കാരണം കൊണ്ടാണ് എയര്‍ ഫ്രയര്‍ നല്ലതാണ്, ഹെല്‍ത്തിയാണ് എന്ന് പറയുന്നത്.


എന്നാല്‍ എയര്‍ ഫ്രയറിന്‍റെ ഉപയോഗം ശരിക്കും അത്ര ഹെല്‍ത്തിയാണോ? ഇതാ നമുക്കൊന്ന് പരിശോധിക്കാം...


എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് പ്രധാനമായും സാധാരണനിലയില്‍ നാം എണ്ണയില്‍ പൊരിച്ചെടുക്കുന്ന വിഭവങ്ങളാണ്. അത് കുറഞ്ഞ എണ്ണയില്‍ പൊരിച്ചെടുക്കാൻ സാധിക്കും. എയര്‍ ഫ്രയറിനകത്ത് വായു ചൂടായി അതില്‍ കിടന്ന് ഭക്ഷണം കറങ്ങിക്കറങ്ങി എല്ലായിടത്തും ഒരേ ചൂട് എത്തി പാകം ചെയ്ത് കിട്ടുന്നതാണ് രീതി. 


ചില വിഭവങ്ങളെല്ലാം പാചകം ചെയ്യുന്ന കാര്യത്തില്‍ എയര്‍ ഫ്രയര്‍ നല്ലത് തന്നെയാണ്. കാരണം പൊരിക്കുമ്പോള്‍ എടുക്കുന്ന അത്രയും എണ്ണ ഇതിലുണ്ടാകില്ലല്ലോ. എന്നാല്‍ പൊതുവെ എയര്‍ ഫ്രയറിനകത്ത് ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം അല്‍പം കലോറിയുള്ളതോ, ഇത്തരി അണ്‍ഹെല്‍ത്തി ആയതോ ആകാം. ഉദാഹരണത്തിന് സമൂസ. അതിലെ എണ്ണയുടെ കാര്യത്തിലേ കുറവ് വരുന്നുള്ളൂ.ബാക്കി റിഫൈൻഡ് മാവ് കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുറംഭാഗവും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവിടെ തന്നെയുണ്ട്. അതായത് എണ്ണയുടെ കാര്യത്തിലേ എയര്‍ ഫ്രയര്‍ നമുക്ക് ഹെല്‍ത്തി ആകുന്നുള്ളൂ. ബാക്കി ഏത് ഭക്ഷണമാണ് ഇതില്‍ പാകം ചെയ്യുന്നത് അവ എത്രമാത്രം ഹെല്‍ത്തിയാണ് എന്നതാണ് പ്രധാനം.


ഇതിന് പുറമെ എയര്‍ ഫ്രയറിന് ചില പോരായ്കകളുള്ളതായും പലരും ചൂണ്ടിക്കാട്ടുന്നു. ചില വിഭവങ്ങള്‍ ഇതില്‍ കൃത്യമായി വേവില്ല, ചില വിഭവങ്ങള്‍ പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാം, ചില വിഭവങ്ങളിലാകട്ടെ പോഷകങ്ങള്‍ നഷ്ടപ്പെട്ട് മോശം കൊഴുപ്പും മറ്റും അധികമാകുന്ന അവസ്ഥയുണ്ടാകുന്നു, ചില വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചൂട് അമിതമാകുന്നതോടെ ഈ വിഭവങ്ങള്‍ 'കാര്‍സിനോജെനിക്' അഥവാ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുംവിധത്തില്‍ വിഷാംശം അടങ്ങിയ രീതിയിലായി മാറുന്നു എന്നിങ്ങനെയെല്ലാം പോകുന്നു പരാതികള്‍.


ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ എയര്‍ ഫ്രയര്‍ ഉപയോഗിക്കാം, എന്നാലത് ഹെല്‍ത്തിയായ രീതിയാണെന്ന് വിശ്വസിച്ച് എപ്പോഴും അതില്‍ തന്നെ പാചകം ചെയ്യരുത്. നമ്മുടെ ഭക്ഷണരീതി മാറിപ്പോകുന്നത് നമ്മള്‍ തന്നെ അറിയാതെ പോകുന്നതിന് ഇത് കാരണമാകാം. എയര്‍ ഫ്രയറില്‍ ഉണ്ടാക്കിയാല്‍ എന്തും കഴിക്കാം, അപകടമില്ല എന്ന ചിന്തയും വേണ്ട.


എയര്‍ ഫ്രയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ഒരു കാര്യമുണ്ട്. ഇത് നിശ്ചിത പരിധിയില്‍ കൂടുതല്‍ ചൂടാകുമ്പോള്‍ കരിഞ്ഞതുപോലെയുള്ള തരമാകുന്നു. ഇത് അക്രലമൈഡ് എന്ന ഒന്നാണ്. കുടല്‍ കരിഞ്ഞ ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ കാൻസർ സാധ്യത വരെ എത്തിക്കുന്ന ഒന്നാണിത്. ചൂട് അമിതമാകാതേയും കരിയാതേയും ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടെന്ന് കരിയും. ഇവയില്‍ ബേക്ക് ചെയ്യാനും റോസ്റ്റ് ചെയ്യാനും ഇതേറെ നല്ലതാണ്


ഇവയില്‍ നാം ഭക്ഷണവസ്തുക്കള്‍ വയ്ക്കുമ്പോള്‍ കൂടുതല്‍ വയ്ക്കരുത്. ഇതുപോലെ ഉരുളക്കിഴങ്ങ് പോലുള്ളവ മുറിച്ച ശേഷം വയ്ക്കുക. അല്ലാത്തപക്ഷം ഇവ പൂര്‍ണമായി വേവാതിരിയ്ക്കും. പാകത്തിന് ചൂടില്‍ ഇവ ഉപയോഗിയ്ക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെയ്താല്‍ മൈക്രോവേവും എയര്‍ ഫ്രയറുമെല്ലാം ഉപകാരപ്രദമായവും സുരക്ഷിതവും തന്നെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവുമാണ്


25% വിലക്കുറവിൽ പരിമിത സമയത്തേക്ക് മാത്രം
25% വില കുറവിൽ നേടാം


Join