വൻ വിലക്കുറവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യണോ, ഈ ട്രിക്കുകൾ അറിഞ്ഞിരിക്കണം

നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വെബ് ബ്രൌസറിൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നിരന്തരം പരിശോധിക്കുകയാണെങ്കിൽ പതിയെ നിരക്ക് കൂടി വരുന്നത് കാണാൻ കഴിയും. നിരന്തരം തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള ബ്രൗസറിൽ സേവ് (കുക്കീസ്) ചെയ്യും. നിങ്ങളുടെ ഓൺലൈൻ തിരച്ചിൽ അനുഭവം കൂടുതൽ എളുപ്പമാകുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാൽ, ഒരു പ്രത്യേക റൂട്ട് സ്ഥിരമായി തിരയുമ്പോൾ നിരക്ക് മാറുകയും അതിൽ വർധന കാണുകയും ചെയ്യാം. നിരക്ക് വർധന കാണുമ്പോൾ നിങ്ങൾ പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതയും ഉണ്ടാകും. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇൻകോഗ്നിറ്റോ മോഡിലേക്ക് പോയി ടിക്കറ്റ് തിരയുന്നത് ആയിരിക്കും നല്ലത്

കുക്കീസ് ക്ലിയർ ചെയ്യുക

നിരന്തരം ഒരു കാര്യത്തെക്കുറിച്ച് തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള കാര്യങ്ങൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് ഈ കുക്കീസ് ക്ലിയർ ചെയ്യുന്നത് തിരച്ചിൽ കൂടുതൽ സുഖപ്രദമാക്കും. നിങ്ങളുടെ ബ്രൗസറിലെ കുക്കീസിനെ ആശ്രയിച്ചായിരിക്കും വിമാനത്തിന്റെ ടിക്കറ്റ് നിരക്ക്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി സംബന്ധിച്ച ഏറ്റവും അടുത്തുണ്ടായ കാര്യങ്ങൾ കുക്കീസ് സേവ് ചെയ്ത് വയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇനി ഫ്ലൈറ്റ് ടിക്കറ്റ് സെർച്ച് ചെയ്യുന്നതിന് തൊട്ടുമുമ്പായി കുക്കീസ് ക്ലിയർ ചെയ്യാൻ ശ്രദ്ധിക്കുക.

റീഫണ്ട് ചെയ്യുന്ന ടിക്കറ്റുകളേക്കാൾ നിരക്ക് കുറവ് ആയിരിക്കും നോൺ റീഫണ്ടബിൾ ടിക്കറ്റുകൾക്ക്. നിങ്ങളുടെ യാത്രയെക്കുറിച്ചും യാത്രാ തീയതിയെക്കുറിച്ചും കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. ഇത് യാത്രയിലേക്ക് കുറച്ച് പണം സേവ് ചെയ്ത് വയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഒരു വശത്തേക്കുള്ള ടിക്കറ്റ് മാത്രമായി ബുക്ക് ചെയ്യുന്നതിനു പകരം റൗണ്ട് ട്രിപ്പ് ബുക്ക് ചെയ്യുന്നതും പണം സേവ് ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ്

Join