എന്താണ് വീൽ ബാലൻസിംഗ്, ടയർ റൊട്ടേഷൻ ഇത് നിങ്ങളുടെ കാറിന് എത്ര മാത്രം ബാധിക്കും?

 



കാർ വാങ്ങാൻ എല്ലാവർക്കും ഇഷ്‌ടമാണെങ്കിലും അത് കൃത്യമായി മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കുന്നവർ വളരെ കുറവാണെന്ന് വേണം പറയാൻ. എന്തെങ്കിലും പണിവന്നാലും ഇപ്പോൾ ഓടുന്നുണ്ടല്ലോ ബാക്കി പിന്നെ നോക്കാം എന്ന മൈൻഡാണ് പലർക്കുമുള്ളത്. കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്‌ത് കൊണ്ടുനടന്നാൽ കീശകീറില്ലെന്ന് ഇവരിൽ ഭൂരിഭാഗം ആളുകൾക്കും അറിയാൻ വയ്യാത്തതാണ് ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. പിന്നെ മടിയും. വണ്ടിഭ്രാന്തൻമാർ പോലും അധികം ശ്രദ്ധകൊടുക്കാത്ത ഒരു ഭാഗമാണ് ടയറുകളുടേത്. മനുഷ്യന്റെ കാലുകൾ പോലെ പ്രവർത്തിക്കുന്ന സംഗതിയാണ് വീലുകളും ടയറുകളും അതിനാൽ ഇയ്ക്കും പ്രത്യേക പരിഗണന കൊടുത്തേക്കണം കേട്ടോ.


വീൽ അലൈൻമെൻ്റ്, വീൽ ബാലൻസിംഗ്, ടയർ റൊട്ടേഷൻ എന്നിവയുടെ പ്രാധാന്യം എന്താണെന്ന് ഈ ലേഖനത്തിലൂടെ പറഞ്ഞുതരാം. ടയറുകൾ നല്ല കണ്ടീഷനിൽ നിലനിർത്തുന്നതിനോടൊപ്പം തന്നെ വീൽ അലൈൻമെന്റ് ശരിയായി നിലനിർത്തുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അലൈൻമെന്റ് തെറ്റികിക്കുന്ന വീലുകളാണെങ്കിൽ ഡ്രൈവിംഗിംനേയും മൈലേജിനേയും സുരക്ഷയെയും വരെ ബാധിക്കും.



എന്താണ് വീൽ അലൈൻമെന്റ്: നിങ്ങളുടെ ടയർ മികച്ച അവസ്ഥയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന മൂന്ന് പ്രാഥമിക കാര്യങ്ങളാണ് വീൽ അലൈൻമെൻ്റ്, ബാലൻസിങ്, റൊട്ടേഷൻ. പുതിയ കാറായാലും പഴയതായാലും ടയറുകൾ ഏറ്റവും കുറഞ്ഞ തേയ്മാനത്തോടെ വളരെ ദൂരം സഞ്ചരിക്കുന്നുവെന്ന് ഈ സാങ്കേതിക വിദ്യകൾ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഒരു കാറിൻ്റെ വീലുകൾ അവയുടെ ഒപ്റ്റിമൽ സ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടോ എന്ന് അറിയാൻ വീൽ അലൈൻമെൻ്റ് നമ്മെ സഹായിക്കുന്നു.


കാറിൻ്റെ വീൽ അലൈൻമെൻ്റിലെ ഏത് പ്രശ്‌നവും അതിൻ്റെ സസ്പെൻഷൻ സജ്ജീകരണത്തെ ബാധിക്കുകയും ഡ്രൈവിംഗിനെയും റൈഡിംഗ് ക്വാളിറ്റിയെയും യാത്രാ സുഖത്തെയും വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടാതെ സ്റ്റിയറിംഗ് കൈകാര്യം ചെയ്യുമ്പോൾ ഡ്രൈവർക്ക് അസ്വസ്ഥത അനുഭവപ്പെടാം. ഇത് റെഡിയാക്കാനാണ് കൃത്യമായ ഇടവേളകളിൽ വീൽ അലൈൻമെന്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വരുന്നത്.



വാഹനം നീങ്ങുമ്പോൾ സ്റ്റിയറിംഗ് വീൽ വൈബ്രേറ്റുചെയ്യുന്നതായി നിങ്ങൾക്ക് തോന്നിയാലും സംഗതി ഇതുതന്നെയാണെന്ന് മനസിലാക്കിക്കോണം.

ഇനി അലൈൻമെന്റ് തെറ്റിയാണോയെന്ന് അറിയാനുള്ള മറ്റൊരു പ്രധാന അടയാളമാണ് സ്റ്റിയറിംഗ് പുൾ. കാർ നേരെ ഓടിക്കുമ്പോൾ ചെയ്യുമ്പോൾ വാഹനം ഇടത്തോട്ടോ വലത്തോട്ടോ തെന്നി നീങ്ങുമ്പോൾ സാധാരണയിലും അധികമായൊരു ശ്രമം സ്റ്റിയറിംഗ് വീലിൽ കൊടുക്കേണ്ടി വന്നാലും ഇതിന്റെ കാരണം അന്വേഷിച്ച് തല പുകയ്ക്കേണ്ട. അസമമായ ടയർ തേയ്മാനവും ഇതിന്റെ അടയാളമാണ്. കാറിൻ്റെ നാല് ടയറുകൾക്കും ട്രെഡിൽ ഒരേ വെയർ പാറ്റേൺ ഇല്ലെങ്കിൽ അലൈൻമെൻ്റ് പോയിട്ടുണ്ടെന്ന് മനസിലാക്കാം


ഇനി അലൈൻമെന്റ് തെറ്റിയാണോയെന്ന് അറിയാനുള്ള മറ്റൊരു പ്രധാന അടയാളമാണ് സ്റ്റിയറിംഗ് പുൾ. കാർ നേരെ ഓടിക്കുമ്പോൾ ചെയ്യുമ്പോൾ വാഹനം ഇടത്തോട്ടോ വലത്തോട്ടോ തെന്നി നീങ്ങുമ്പോൾ സാധാരണയിലും അധികമായൊരു ശ്രമം സ്റ്റിയറിംഗ് വീലിൽ കൊടുക്കേണ്ടി വന്നാലും ഇതിന്റെ കാരണം അന്വേഷിച്ച് തല പുകയ്ക്കേണ്ട. അസമമായ ടയർ തേയ്മാനവും ഇതിന്റെ അടയാളമാണ്. കാറിൻ്റെ നാല് ടയറുകൾക്കും ട്രെഡിൽ ഒരേ വെയർ പാറ്റേൺ ഇല്ലെങ്കിൽ അലൈൻമെൻ്റ് പോയിട്ടുണ്ടെന്ന്

മിക്ക കാറുകളിലും ഫ്രണ്ട് വീൽ ഡ്രൈവ് ഉള്ളതിനാൽ മുൻവശത്തെ ടയറുകൾക്ക് വേഗത്തിൽ തേയ്മാനം സംഭവിക്കാം. റിയർ വീൽ ഡ്രൈവ് വാഹനങ്ങളിൽ മുൻ ടയറുകളേക്കാൾ വേഗത്തിൽ തേയ്മാനം സംഭവിക്കുന്നത് പിന്നിലെ ടയറുകൾക്കാണ്. ഓരോ 8,000 കിലോമീറ്ററിലും ടയർ റൊട്ടേഷൻ ചെയ്യുന്നതാണ് നല്ലത്. ടയർ റൊട്ടേഷൻ ടയറുകളുടെ തേയ്മാനം കാലതാമസം വരുത്താനും അവയ്ക്ക് ദീർഘായുസ് ഉറപ്പാക്കാനും അനുവദിക്കുന്നു




Join