ഗോപി മഞ്ചൂരിയൻ
ചേരുവകൾ
വലിയ കോളിഫ്ലവർ - 1/2
സവാള -1
ഇഞ്ചി ചതച്ചത് -1 tbs
വെളുത്തുള്ളി ചതച്ചത് -1 tbs.
പച്ചമുളക് -3
കോൺ ഫ്ലവർ -5 tbs
മൈദ -2 tbs
അരിപൊടി -3/4 tbs
സോയ സോസ് -2 tbs
റെഡ് ചില്ലി പേസ്റ്റ് -1 tsp.
ടൊമാറ്റോ കെട്ടിച്ചപ് -2 tbs
കാപ്സികം - 1/2
സൺഫ്ലവർ ഓയിൽ
ഉപ്പ്
പഞ്ചസാര -ഒരു നുള്ള്
കുരുമുളക് പൊടി -3/4 ടീസ്പൂൺ
ചൂട് വെള്ളം
Thaയ്യാറാക്കേണ്ട രീതി
ആദ്യം ഒരു വലിയ കോളിഫ്ലവറിന്റെ പകുതി എടുത്ത് ചെറിയ കഷ്ണങ്ങളാക്കുക .... ഇനി ഫ്രൈ ചെയ്യാൻ ആവശ്യമായ ബാറ്റർ റെഡിയാക്കാം ..... അതിനായി 3 ടേബിൾ സ്പൂൺ കോൺ ഫ്ലവർ പൊടി , 2 tbs മൈദ , 3/4 tbs അരിപൊടി ,1 tbs സോയ സോസ് എന്നിവ ഒരു ബൗളിലേക്കിടുക ....എന്നിട്ട് ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് കുഴമ്പ് രുപത്തിൽ ബാറ്റർ റെഡി ആക്കുക ..ശേഷം അതിലേക് കോളിഫ്ലവർ കഷ്ണങ്ങൾ ഇട്ടു മിക്സ് ചെയ്യുക ...ബാറ്റർ നല്ല കട്ടി കിട്ടാൻ 2 tbs കോൺ ഫ്ലവർ കൂടെ ഈ സമയത്ത് ചേർത്ത് മിക്സ് ചെയ്യുക ... എന്നിട്ട് റസ്റ്റ് ചെയ്യാൻ വെച്ച ശേഷം എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ കളർ ആകും വരെ പൊരിച്ചെടുക്കുക ....
ഇനി ഗ്രേവി റെഡിയാക്കാം ..അതിനായി പാനിൽ അല്പംസൺഫ്ലവർ ഓയിൽ ഒഴിച് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ മൂപ്പിക്കുക ..ശേഷം പൊടിയായി അരിഞ്ഞ ഒരു സവാള ചേർത്ത് വഴറ്റുക ..... ആവശ്യത്തിന് ഉപ്പ് മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക .... 2 tbs സോയ സോസ് , 2 tbs ടൊമാറ്റോ കെച്ചപ് ,1 tsp റെഡി ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക ..ശഷം അല്പം ചൂടുവെള്ളം ഒഴിക്കുക ..ഒരു ടീസ്പൂൺ കോൺ ഫ്ലോർ അപ്പം വെള്ളത്തിൽ മിക്സ് ചേർത്തത് ഇതിലേക്ക് അല്പാല്പം ആയി ഒഴിച് മിക്സ് ചെയ്യുക ..നിങ്ങൾക് ഇഷ്ടമുള്ള അത്ര കട്ടി ഉള്ള ഗ്രേവി ആകുമ്പോൾ ഫ്രൈ ചെയ്ദ കോളിഫ്ലവർ ഇട്ടു മിക്സ് ചെയ്യുക ...ഇളക്കിയ ശേഷം കാപ്സികം ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക ... അടിപൊളി ഗോപി മഞ്ചൂരിയൻ റെഡി .