. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും
വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ.
നോമ്പെടുക്കുന്നവര്‍ക്ക് തലവേദന, രക്തത്തിലെ പഞ്ചസാര കുറയുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. വ്രതമെടുക്കുന്നത് ശരീരത്തെ മോശമായി ബാധിക്കാതെ ഇരിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം.
ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം. ഇവയിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് ഇതിനു സഹായിക്കുന്നത് പകൽ ഭക്ഷണവും വെള്ളവും ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും
പകൽ മുഴുവൻ നോമ്പെടുത്ത ശേഷം വൈകിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ് എന്നർഥം. റമസാനിൽ പകൽ ഭക്ഷണം ഉപേക്ഷിക്കുന്നതിന്റെ പേരിൽ രാത്രി അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും കഴിക്കാനാണു പ്രവാചക നിർദേശം. ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടണം രാത്രിയിലെ ഭക്ഷണം ഇഫ്താറിനൊപ്പം കഴിക്കാതെ സമയം ഇടവിട്ട് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
രോഗി ഉപയോഗിക്കുന്ന ഗുളികയുടെയും ഇൻസുലിന്റെയും അളവ് വ്രതകാലത്ത് കുറയ്ക്കുകയോ മാറ്റം വരുത്തുകയോ വേണ്ടിവരും. എന്നാൽ, ഇത് ഡോക്ടറുടെ ഉപദേശ പ്രകാരമേ ആകാവൂ.
നോമ്പുകാലത്തെ അത്താഴം നോമ്പുതുറയ്ക്കും അമിതമായി ആഹാരം കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. ആഹാരത്തിൽ ശരിയായ ക്രമം പാലിക്കുന്നുണ്ടെങ്കിൽ അതിലെ വിഭവങ്ങൾ മാറ്റേണ്ടതില്ല.
നോമ്പുകാലത്ത് ശരീരം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നിര്‍ജലീകരണം. അതിനാല്‍ നോമ്പുതുറ മുതല്‍ അത്താഴം വരെ ഇടവിട്ട് ഇടവിട്ട് ധാരാളം ശുദ്ധജലം കുടിക്കുക.