ഈ ചൂടു കാലത്തും ചോറു വാർക്കുമ്പോൾ കഞ്ഞിവെള്ളം കളയുന്നവരാണോ നിങ്ങൾ എങ്കിൽ അറിഞ്ഞോളൂ കഞ്ഞി വെള്ളത്തിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ

 


കഞ്ഞിവെള്ളം എന്നും കുടിക്കാൻ കിട്ടാറുണ്ടോ? ചോറ് വാർത്തെടുത്ത ശേഷം കഞ്ഞിവെള്ളം കളയുകയായിരിക്കും പലരും ചെയ്യുക. വീട്ടിലെ മുതിർന്നവർ എപ്പോഴും കഞ്ഞിവെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലേ? ചോദിച്ചാൽ പറയും ഇതിലൊക്കെ വലിയ ഗുണങ്ങളുണ്ടെന്ന്. ആ പറഞ്ഞത് സത്യമാണോ?  ചർമ്മത്തിന് തിളക്കം വർധിപ്പിക്കുവാനും, നിർജ്ജലീകരണം തടയാനും, ദഹനം എളുപ്പമാക്കാനും, പൊള്ളൽ കുറയ്ക്കാനും, മൂത്രത്തിലെ അണുബാധകൾക്ക് ആശ്വാസം നൽകാനും, ആർത്തവ വേദന കുറയ്ക്കാനുമെല്ലാം കഞ്ഞിവെള്ളം സഹായിക്കും, സംശയം വേണ്ട.

മുഖക്കുരു തടയുന്നു

ചർമ്മത്തിൽ  റൈസ് വാട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് കുടിക്കാനും പരിഗണിക്കുക. മൊത്തത്തിലുള്ള നമ്മുടെ ശാരീരികാരോഗ്യത്തെ പിന്തുണയ്ക്കുന്ന വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .ഇത് പാടുകൾ ഇല്ലാത്തതും തിളക്കമുള്ളതുമായ ചർമ്മം നൽകുന്നു.

നിർജലീകരണം ഇല്ലാതാക്കുന്നു 

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും. വേനൽ മാസങ്ങളിൽ വെള്ളം കുടിക്കുന്നത് കുറവായാൽ ആളുകൾക്ക് നിർജലീകരണം ഉണ്ടാകാറുണ്ട്. കഞ്ഞിവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തെ ചെറുക്കാനും ശരീരത്തെ ജലാംശത്തോടെ നിലനിർത്താനും സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഇതിലെ പോഷകാംശം കാരണം ശരീരത്തിലെ മാലിന്യം പുറന്തള്ളി ശരീരത്തെ വിഷവിമുക്തമാക്കാനും ഇത് സഹായിക്കും. 

ദഹനം മെച്ചപ്പെടുത്തുന്നു

ചോറിൽ നിന്ന് ഊറ്റിയെടുത്ത വെള്ളത്തിൽ അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് നല്ലതാണ്.  വയറുവേദന, ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് എന്നിവയുണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് കഞ്ഞിവെളളം കുടിക്കുന്നത് സഹായകമാകും. ക‍ഞ്ഞി വെള്ളം ഒരു ഗ്ലാസിൽ രാത്രിയോ ഒരു ദിവസമോ സൂക്ഷിച്ച്, പുളിപ്പിക്കാൻ വെച്ച്, അതിൽ ബ്ലാക് സോൾട്ട് ചേർത്ത് രാവിലെ കുടിക്കുക. പ്രോബയോട്ടിക് ധാരാളമുള്ള ഈ പാനീയം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും


ശരീരത്തിലെ ചൂട് കുറയ്ക്കുന്നു

അരി ശരീരത്തിന് തണുപ്പ് നൽകുന്ന ഒരു ഭക്ഷണമാണ്. പ്രമേഹം അല്ലെങ്കിൽ ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള ഹോർമോൺ വ്യതിയാനങ്ങൾ പോലുള്ള അവസ്ഥകൾ മൂലം സാധാരണയായി ശരീരം ചൂടാകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഈ ഹോർമോൺ മാറ്റങ്ങൾ കാരണം സ്ത്രീകൾക്ക് പലപ്പോഴും കൂടുതലായി ചൂട് ശരീരത്തിൽ അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ  കഞ്ഞിവെള്ളം കുടിക്കുന്നത് ആശ്വാസം നൽകും.


പരസ്യം:ഏറ്റവും പുതിയ കളക്ഷനുമായി കാസറഗോഡ് യൂകെ മാളിൽ നിങ്ങൾ ആഗ്രഹിക്കുന്ന മോഡലുകൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാം



Join