വില വർദ്ദിപ്പിച്ചതിന് പിന്നാലെ ഫോർച്യൂണറിൽ മാറ്റങ്ങളുമായി ടൊയോട്ട

 ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റും റീസെയിൽ വാല്യുവുമുള്ള വാഹനങ്ങളാണ് ടൊയോട്ടയുടേത്  എത്ര ലക്ഷം കിലോമീറ്ററുകൾ വേണമെങ്കിലും മടുപ്പില്ലാതെ ഓടുന്ന എഞ്ചിനുമായി എത്തുന്ന ഇന്നോവയും ഫോർച്യൂണറുമെല്ലാം  മോഹവിലയിൽ വാങ്ങിക്കൊണ്ട് പോവാൻ ആളുകൾ റെഡിയാണ്. ഇതിന് കാരണം ഫുൾ-പേയ്മെന്റ് കൊടുത്ത് പുതിയത് വാങ്ങാൻ പണമില്ലെന്നത് മാത്രമല്ല, കണ്ണുംപൂട്ടി വാങ്ങിക്കാം എന്നത് കൂടിയാണ്. ഫോർച്യൂണർ പോലെയുള്ളൊരു എസ്‌യുവി സ്വന്തമാക്കാൻ ഏതൊരു വണ്ടിഭ്രാന്തനും മനസിൽ കൊതിയുണ്ടാവുമല്ലോ. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വീണ്ടും പൊടിതട്ടിയെടുക്കാൻ ടൊയോട്ടയിതാ പുതിയൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്.മറ്റേതുമല്ല ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്. 46.36 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ വേരിയന്റ് ടൊയോട്ട ഫോർച്യൂണർ 4X4 ഓട്ടോമാറ്റിക്കിനും ഫോർച്യൂണർ GR-S പതിപ്പിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക.

പുതിയ വേരിയന്റ് ഫോർച്യൂണറിന്റെ ലെജൻഡർ ശ്രേണിയിൽ 4X4 ശേഷി അവതരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 201 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സ് സംവിധാനമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നതും

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ തരക്കേടില്ലാത്ത സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് വിപണിയിൽ എത്തിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇൻ്റീരിയർ, ലെതർ സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.

ഇതോടൊപ്പം മുൻ നിരയിൽ വെൻ്റിലേഷൻ സംവിധാനമുള്ള മികച്ച സക്ഷൻ അധിഷ്ഠിത സീറ്റുകൾ പുതിയ വേരിയൻ്റിൽ കമ്പനി ചേർത്തിട്ടുണ്ട്. ഫോർച്യൂണർ ലെജൻഡറിൻ്റെ അധിക സവിശേഷതകളിൽ സബ് വൂഫറും ആംപ്ലിഫയറും ഉൾപ്പെടെ പ്രീമിയം 11 ജെബിഎൽ സ്പീക്കറുകളും ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ ഫോർച്യൂണർ ലെജൻഡർ എസ്‌യുവി ഒട്ടും മോശക്കാരനല്ല കേട്ടോ.

ബോൾഡർ ലുക്കിനും റോഡ് പ്രസൻസിനുമായി എസ്‌യുവിയിൽ വലിയ 20 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് 4,795 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,835 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2,745 മില്ലീമീറ്റർ വീൽബേസും 209 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുകയും ചെയ്യും

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ തരക്കേടില്ലാത്ത സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് വിപണിയിൽ എത്തിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇൻ്റീരിയർ, ലെതർ സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.

ഇതോടൊപ്പം മുൻ നിരയിൽ വെൻ്റിലേഷൻ സംവിധാനമുള്ള മികച്ച സക്ഷൻ അധിഷ്ഠിത സീറ്റുകൾ പുതിയ വേരിയൻ്റിൽ കമ്പനി ചേർത്തിട്ടുണ്ട്. ഫോർച്യൂണർ ലെജൻഡറിൻ്റെ അധിക സവിശേഷതകളിൽ സബ് വൂഫറും ആംപ്ലിഫയറും ഉൾപ്പെടെ പ്രീമിയം 11 ജെബിഎൽ സ്പീക്കറുകളും ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ ഫോർച്യൂണർ ലെജൻഡർ എസ്‌യുവി ഒട്ടും മോശക്കാരനല്ല കേട്ടോ.

7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനെയും കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവിയിൽ ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ X-ട്രെയിൽ തുടങ്ങിയവരോടാണ് ഫോർച്യൂണർ ശ്രേണിയുടെ മത്സരം

Join