ടെസ്‌ലാ ഇന്ത്യയിലേക്ക് ജോബ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു




ന്യൂഡൽഹി: ഇന്ത്യൻ ഇലക്ട്രിക്  വാഹന വിപണിയിൽ ചുവടുവക്കാനുള്ള പദ്ധതികളെക്കുറിച്ച് സൂചന നൽകി അമേരിക്കൻ കമ്പനിയായ ടെസ്‌ല നിയമന പ്രക്രിയ തുടങ്ങി. ടെസ്‌ല സിഇഒ ഇലോൺ മസ്‌കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചക്ക്​ പിന്നാലെയാണ്​ നീക്കം.


‘ലിങ്ക്ഡ്ഇനി’ൽ വന്ന ജോബ് പോസ്റ്റിൽ ടെസ്‌ല മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ്​ ഉദ്യോഗാർഥികളെ തേടുന്നത്​. സർവീസ്​ ടെക്​നീഷ്യൻസ്​, കസ്റ്റമർ എൻഗേജ്​മെന്‍റ്​ മാനേജേഴ്​സ്​, ഡെലിവറി ഓപറേഷൻസ്​ സ്​പെഷലിസ്റ്റ്​സ്​ തുടങ്ങിയ പോസ്റ്റുകളിലേക്കാണ്​ നിയമനം.

ടെസ്​ല ഇന്ത്യയിലേക്ക്​ വരുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി​. എന്നാൽ, കേന്ദ്ര സർക്കരിന്റെ ഉയർന്ന  ഇറക്കുമതി തീരുവ വിലങ്ങുതടിയായി. അതേസമയം, 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തിൽനിന്ന് 70 ശതമാനമായിയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങൾ ടെസ്​ലയെ മാറിച്ചിന്തിപ്പിച്ചു

കഴിഞ്ഞ വർഷം 11 ദശലക്ഷം ഇലക്ട്രിക്  കാറുകൾ വിറ്റ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ചെറുതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം ഒരു ലക്ഷം ഇലക്​ട്രിക്​ കാറുകളാണ്​ ഇന്ത്യയിൽ വിറ്റത്​. എന്നാൽ, കേന്ദ്ര സർക്കാർ ഇലക്​ട്രിക്​ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്​. അതിനാൽ തന്നെ ടെസ്‌ല ഇന്ത്യയിൽ വലിയൊരു ഭാവി കാണുന്നുണ്ട്​.



പരസ്യം:ഏറ്റവും പുതിയ കളക്ഷനുമായി കാസറഗോഡ് യൂകെ മാളിൽ നിങ്ങൾ ആഗ്രഹിക്കുന്ന മോഡലുകൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാം



Join