ലുക്കിലും ഫീച്ചർസിലും കിടിലൻ ഇ എം എ ഫ്ലാറ്റ്ഫോമിലേക്ക് പരിഷ്കരിച്ച റ്റാറ്റ യുടെ അവിന്യ കൺസെപ്റ്റ്



2022-ലാണ് അവിന്യ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇത്തവണ കൂടുതൽ പ്രൊഡക്ഷൻ രൂപത്തിൽ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി കളറായിട്ടുണ്ട്. പുതിയ ബോഡി ശൈലിയും ഇൻ്റീരിയർ ഡിസൈനുമെല്ലാം ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്വർ ലാൻഡ് റോവറിൻ്റെ EMA പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് അവിന്യ കൺസെപ്റ്റിന്റെ അടിസ്ഥാനം. 2022-ൽ പ്രദർശിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ അവിന്യ കൺസെപ്‌റ്റിൻ്റെ എക്സ്റ്റീരിയർ ഡിസൈനിന് സമഗ്രമായ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ടി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ബ്ലാങ്കഡ് ഓഫ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് അവിന്യ ഇവിയുടെ പുറംമോടിയിലെ പ്രധാന കാഴ്ച്ചകൾ. കൂടുതൽ മസ്ക്കുലറായ ബോഡി ഡിസൈൻ, കിടിലൻ കട്ടുകളും ക്രീസുകളും വരെ കാറിനെ അഴകനാക്കുന്നുണ്ട്.



ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വാഹനത്തിന് 25 ലക്ഷം രൂപയായിരിക്കും എന്നാണ്. അങ്ങനെ നോക്കിയാൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറ അധിഷ്‌ഠിത ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ (ORVM), മുൻഡോറുകളിലെ അവിന്യ ബാഡ്‌ജിംഗ്, ടെയിൽ ലൈറ്റിലെ T ആകൃതിയിലുള്ള ഡിസൈൻ എന്നിവയാണ് ടാറ്റ അവിന്യ കൺസെപ്റ്റ് കാറിലെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.


അകത്തേക്ക് കയറിയാൽ ഒരു ഡ്യുവൽ-ടോൺ ക്യാബിനാവും ആളുകളെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്നത്. അലങ്കോലമാക്കാതെയുള്ള ഇന്റീരിയർ ഡിസൈനിംഗ് അടിപൊളിയാണ്. ടച്ച് പ്രവർത്തനക്ഷമമാക്കിയ ബട്ടണുകളുടെയും കൺട്രോൾ പാനലുകളുടെയും വിപുലമായ ഉപയോഗമുണ്ടെങ്കിലും മൊത്തത്തിലുള്ള ഇൻ്റീരിയർ ഡിസൈൻ വൃത്തിയുള്ളതായി നിലനിർത്താൻ ടാറ്റ നന്നായി പണിയെടുത്തിട്ടുണ്ട്. ഡ്രൈവർ ഡിസ്‌പ്ലേ സ്റ്റിയറിംഗ് വീലിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.



ആധുനിക ഇലക്ട്രിക് കൺസെപ്റ്റുകളിൽ നിന്നും വ്യത്യസ്തമായി അവിന്യയ്ക്ക് അകത്ത് കൂടുതൽ സ്‌ക്രീനുകളില്ല. അവിന്യ കൺസെപ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ-സ്പെക്ക് മോഡലുകൾ ധാരാളം ഫീച്ചറുകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ (ഒന്ന് ഇൻസ്ട്രുമെൻ്റേഷനും മറ്റൊന്ന് ഇൻഫോടെയ്ൻമെൻ്റിനും), പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, മൾട്ടി-സോൺ ഓട്ടോമാറ്റിക് എസി, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയേക്കും.


സേഫ്റ്റിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെയാവും അവിന്യ ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ പോലുള്ള ഗംഭീര സുരക്ഷാ സന്നാഹങ്ങൾ തന്നെ കാറിലുണ്ടാവും. 5-സ്റ്റാർ യൂറോ NCAP ക്രാഷ് സേഫ്റ്റി റേറ്റിംഗ് നേടാൻ കഴിയുന്ന പ്ലാറ്റ്ഫോം തങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ടാറ്റ പറയുന്നത്



അവിന്യ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോർസിൻ്റെ മൂന്നാം തലമുറ ഇവികളുടെ അടിസ്ഥാനമായ EMA പ്ലാറ്റ്‌ഫോമിന് കുറഞ്ഞത് 500 കിലോമീറ്റർ റേഞ്ച് എങ്കിലും സിംഗിൾ ചാർജിൽ നൽകാനാവും. അതിനായി ഒരു വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ തന്നെ കാറുകളിലേക്ക് വന്നെത്തും. ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉപയോഗിച് കോൺഫിഗർ ചെയ്യാനാവുന്ന വിധമാണ് അവിന്യ കൺസെപ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്

പ്രൊഡക്ഷൻ-സ്പെക് ജെൻ-3 ഇവികൾക്കൊപ്പം ഒരു അത്യാധുനിക ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും കമ്പനി നൽകും. അവിന്യ അടിസ്ഥാനമാക്കി ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. എന്തായാലും അവിന്യ ഓട്ടോ എക്പോയിൽ ശ്രദ്ധനേടിയത് കൊണ്ട് തന്നെ ഇനി പെട്ടെന്ന് തന്നെ അവിന്യ നിരത്തിലെത്തിക്കാനുളള പദ്ധതികളായിരുക്കും ടാറ്റ ഒരുക്കുക എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.





Join